Skip to main content
Royal wood industries master craftsman at work in Kozhikode
40+ വർഷത്തെ തടിപ്പണി പരിചയസമ്പത്ത്

നിങ്ങൾ മനസ്സിൽ കണ്ട അതേ ഭംഗിയോടെനിങ്ങളുടെ സ്വപ്നഭവനം ഒരുക്കാം.

സാധാരണ റെഡിമേഡ് കൂട്ടിച്ചേർക്കലുകൾക്ക് പകരം നിങ്ങൾ ആവശ്യപ്പെടുന്ന ഏത് തടിയിലും 100% കൃത്യതയോടെ നിർമ്മിച്ച വാതിൽ കട്ടളകളും, ജനൽ കട്ടളകളും ഫ്രെയിമുകളും, പടവുകളും, കസ്റ്റം ഫർണിച്ചറുകളും കൊയിലാണ്ടി ഫാക്ടറിയിൽ നിന്ന് നേരിട്ട് നിങ്ങളിലേക്ക് എത്തിച്ചു നൽകുന്നു.

കോഴിക്കോട് ജില്ലയിൽ സൈറ്റ് വിസിറ്റും അളവെടുപ്പും തികച്ചും സൗജന്യം.
40+

വർഷത്തെ തടിപ്പണി പരിചയസമ്പത്ത്

2011

സ്ഥാപിതം (കൊയിലാണ്ടി)

100%

ഉപഭോക്തൃ സംതൃപ്തി

ഞങ്ങൾ നിർമ്മിച്ച് നൽകുന്ന വർക്കുകൾ

നിങ്ങളുടെ ആവശ്യാനുസരണം നിർമ്മിക്കുന്ന തടിപ്പണികൾ

നിങ്ങൾ ആവശ്യപ്പെടുന്ന ഏത് തടിയിലും നിങ്ങളുടെ വീടിന് അനുയോജ്യമായ തടിപ്പണികൾ കൃത്യതയോടെ ചെയ്ത് നൽകുന്നു.

A master craftsman at Royal Wood Industries
ഞങ്ങളുടെ ഫാക്ടറി
40+
വർഷത്തെ പരിചയസമ്പത്ത്

ഞങ്ങളുടെ പരിചയസമ്പത്ത്

40 വർഷത്തിലേറെ നീണ്ട പരിചയസമ്പത്ത്

കൊയിലാണ്ടി എളാട്ടേരിയിൽ പ്രവർത്തിക്കുന്ന റോയൽ വുഡ് ഇൻഡസ്ട്രീസ് മലബാറിലെ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമാണ്.

സീസൺ ചെയ്ത മികച്ച തടികളും സ്ക്വയർ ഹോൾ മോർട്ടൈസർ, കോംബി പ്ലാനർ, സ്പിൻഡിൽ മൗൾഡർ ഹെവി മെഷീനുകളും മാസ്റ്റർ ശില്പികളുടെ കൈവിരുതും ഉപയോഗിച്ച് ഈടുനിൽക്കുന്ന ഉൽപ്പന്നങ്ങൾ ഞങ്ങൾ ഉറപ്പുനൽകുന്നു.

40+
വർഷത്തെ പരിചയസമ്പത്ത്
4
വിദഗ്ധ ശില്പികൾ
2011
സ്ഥാപിതം (കൊയിലാണ്ടി)
ഞങ്ങളുടെ ചരിത്രം

പ്രവർത്തന രീതി

3 ലളിതമായ ഘട്ടങ്ങളിലൂടെ തടിപ്പണികൾ സ്വന്തമാക്കാം

തടി തിരഞ്ഞെടുപ്പ് മുതൽ വർക്ക്ഷോപ്പ് നിർമ്മാണവും കൃത്യമായ ഫിറ്റിംഗും വരെ.

  1. സൈറ്റ് സന്ദർശനം, ഡിസൈൻ ചർച്ച, അളവെടുപ്പ്, തടി തിരഞ്ഞെടുപ്പ്

    ഞങ്ങൾ നേരിട്ടെത്തി കൃത്യമായ അളവുകൾ എടുക്കുകയും, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് തടിയും ഡിസൈനും നേരിട്ട് ചർച്ച ചെയ്ത് ഉറപ്പിക്കുകയും ചെയ്യുന്നു.

  2. തടി ശേഖരണവും, കസ്റ്റം ഡിസൈൻ പ്ലാനിംഗും, നിർമ്മാണവും

    ഉയർന്ന ഗുണമേന്മയുള്ള തടികൾ ശേഖരിച്ച്, നിങ്ങളുടെ കസ്റ്റം ഡിസൈൻ അനുസരിച്ച് പ്ലാൻ ചെയ്ത് ഞങ്ങളുടെ കൊയിലാണ്ടി ഫാക്ടറിയിൽ നിർമ്മാണം ആരംഭിക്കുന്നു.

  3. വർക്ക് പൂർത്തിയായ ശേഷം സൈറ്റ് ഫിറ്റിംഗും തുടർ സേവന പിന്തുണയും

    നിർമ്മാണം പൂർത്തിയായ ശേഷം ഞങ്ങളുടെ ടീം നേരിട്ടെത്തി കൃത്യതയോടെ ഫിറ്റ് ചെയ്ത് നൽകുന്നു. പണി പൂർത്തിയായ ശേഷവും ഏതൊരു സേവനത്തിനും ഞങ്ങൾ ലഭ്യമാണ്.

നിങ്ങളുടെ കയ്യിൽ പുതിയ ഡിസൈനുകളോ ചിത്രങ്ങളോ ഉണ്ടോ?

നിരക്കുകൾ അറിയാനും സൗജന്യ ഉപദേശത്തിനും റോയൽ വുഡ് ഇൻഡസ്ട്രീസ് ഉടമ രാജൻ കെ.കെ യുമായി ബന്ധപ്പെടൂ.

ഫോൺ വിളിക്കാം (+91 97456 71335)

ഞങ്ങളുടെ ഫാക്ടറി

ഞങ്ങളുടെ വർക്ക്ഷോപ്പ് സന്ദർശിക്കുക

ഫാക്ടറി വിലാസം

എളാട്ടേരി LP സ്കൂൾ സമീപം, എളാട്ടേരി, മേലൂർ PO, കൊയിലാണ്ടി, കോഴിക്കോട് 673306

പ്രവർത്തന സമയം

ഷോപ്പ് (എല്ലാ ദിവസവും)

7 AM – 7 PM

പണിക്കാർ (തിങ്കൾ – ശനി)

7 AM – 3 PM

ഞായറാഴ്ച പണിക്കാരുടെ അവധി

ഷോപ്പിലേക്കുള്ള വഴി

സംശയങ്ങളും മറുപടികളും

അറിയേണ്ട പ്രധാന കാര്യങ്ങൾ

റോയൽ വുഡ് ഇൻഡസ്ട്രീസിന്റെ തടി വർക്കുകളെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള കൃത്യമായ മറുപടികൾ താഴെ നൽകുന്നു.

അതെ! രണ്ട് രീതിയിലും ഞങ്ങൾ വർക്കുകൾ ഏറ്റെടുത്തു നിർമ്മിക്കുന്നു. വീടിന്റെ മുഴുവൻ തടിപ്പണികളും, അതുപോലെ ചെറിയ ഒറ്റപ്പെട്ട വർക്കുകളും ഞങ്ങൾ ചെയ്തു നൽകുന്നുണ്ട്. സൈറ്റ് വിസിറ്റും അളവെടുപ്പും പൂർത്തിയാക്കിയ ശേഷം സൗജന്യ എസ്റ്റിമേറ്റ് നൽകുന്നതാണ്.

തേക്ക്, ഇന്തോനേഷ്യൻ മെർബൗ, പ്ലാവ്, ഈട്ടി, മഹാഗണി തുടങ്ങിയ തടികളിലും കൂടാതെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഏത് തടിയും ഉപയോഗിച്ച് വിവിധ തരം കസ്റ്റം തടി വർക്കുകളാണ് ഞങ്ങൾ നിർമ്മിച്ച് നൽകുന്നത്.

അതെ! നിങ്ങൾക്ക് നേരിട്ട് വർക്ക്ഷോപ്പ് സന്ദർശിച്ച് തടികൾ കണ്ട് തിരഞ്ഞെടുക്കാം. കൂടാതെ ഞങ്ങളോടൊപ്പം വന്ന് തടികൾ നേരിട്ട് പരിശോധിച്ച് വാങ്ങാനും സൗകര്യമുണ്ട്. നിങ്ങളുടെ വീട്ടിലുള്ള തടികൾ ഉപയോഗിച്ചും ആവശ്യാനുസരണം ഫർണിച്ചറുകൾ നിർമ്മിച്ച് നൽകുന്നതാണ്.

അതെ! കോഴിക്കോട് ജില്ലയിൽ സൗജന്യ സൈറ്റ് വിസിറ്റും അളവെടുപ്പും ഞങ്ങൾ നൽകുന്നു — തികച്ചും സൗജന്യം. ഞങ്ങൾ പൂർത്തിയാക്കിയ സമാന തടിപ്പണികളുടെ ചിത്രങ്ങളും പുതിയ ഡിസൈനുകളും പങ്കുവെക്കുന്നതാണ്. കൂടാതെ നിങ്ങൾ നൽകുന്ന ഏത് മോഡേൺ അല്ലെങ്കിൽ വിന്റേജ് ഡിസൈനും കൃത്യതയോടെ നിർമ്മിച്ച് നൽകുന്നതാണ്.

എല്ലാ വർക്കുകൾക്കും കൂടുതൽ തുക വരില്ല. പണിക്കാരുടെ അധ്വാനസമയത്തെ അടിസ്ഥാനമാക്കിയാണ് തുക തീരുമാനിക്കുന്നത്. ലളിതമായി ചെയ്യാവുന്ന വർക്കുകൾക്ക് വളരെ കുറഞ്ഞ പൈസ മാത്രമേ വരൂ. കൂടുതൽ സങ്കീർണ്ണമായ കൊത്തുപണികൾക്ക് കൂടുതൽ സമയമെടുക്കുന്നതിനാൽ ചെറിയ വില വ്യത്യാസം വന്നേക്കാം. എങ്കിലും ഞങ്ങളുടെ അത്യാധുനിക മെഷീനുകൾ ഉപയോഗിച്ച് ഏത് ഡിസൈനും വളരെ പെട്ടെന്ന് കൃത്യതയോടെ പൂർത്തിയാക്കാൻ കഴിയുന്നതിനാൽ നിരക്കുകൾ എപ്പോഴും ലാഭകരമായിരിക്കും.

തടി തിരഞ്ഞെടുത്ത ശേഷം വർക്കുകളുടെ അളവിന് അനുസരിച്ച് 2 മുതൽ 4 ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുന്നതാണ്. നിർമ്മാണ സമയത്ത് എപ്പോൾ വേണമെങ്കിലും വർക്ക്ഷോപ്പ് സന്ദർശിച്ച് പുരോഗതി വിലയിരുത്താം.

നിങ്ങൾ തിരഞ്ഞെടുക്കുന്ന തടിയ്ക്കനുസരിച്ചും അതിൽ ഉപയോഗിക്കുന്ന ഹൈ-ക്വാളിറ്റി പോളിഷിനനുസരിച്ചും കൂടുതൽ വാറന്റിയും ഈടും ലഭിക്കുന്നതാണ്. കൂടാതെ എന്തെങ്കിലും സർവീസുകൾ ആവശ്യമെങ്കിൽ എപ്പോഴും ഞങ്ങളുടെ സേവനം ലഭ്യമാണ്.

കൂടുതൽ സംശയങ്ങളുണ്ടോ? തത്സമയം സംസാരിക്കാം:

കൊയിലാണ്ടി, കോഴിക്കോട്

നിങ്ങളുടെ സ്വപ്നഭവനത്തിലെ തടിപ്പണികൾ ആരംഭിക്കാൻ തയ്യാറാണോ?

റോയൽ വുഡ് ഇൻഡസ്ട്രീസ് ഉടമ രാജൻ കെ.കെ യോടും ഞങ്ങളുടെ സംഘത്തോടും നേരിട്ട് സംസാരിക്കാം.

  • ഫാക്ടറി നിരക്കുകൾ — ഇടനിലക്കാരില്ല
  • കോഴിക്കോട്ടെ ഏത് വീടും സൗജന്യ അളവെടുക്കൽ
  • 100% സീസൺ ചെയ്ത തടികൾ, നിങ്ങളുടെ ഇഷ്ടം
  • 40+ വർഷത്തെ തടിപ്പണി പരിചയസമ്പത്ത്

ഗൂഗിൾ മാപ്പ് റേറ്റിംഗ്

5.0വെരിഫൈഡ് റിവ്യൂകൾ